തന്നെ കൊന്നാലും ചോദിക്കാൻ ആരുമില്ലേ ? കണ്ണീരോടെ ആക്രമിക്കപ്പെട്ട യൂബർ ഡ്രൈവർ

കൊച്ചി : തനിക്കെതിരെയുള്ള കേസ് യുവതികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് യുബര്‍ ടാക്‌സി ഡ്രൈവര്‍ ഷെഫീഖ്.

തന്നെ ആക്രമിച്ച സത്രീകള്‍ക്ക് ഉന്നത ബന്ധമുണ്ട്, തന്നെ കൊന്നാല്‍ പോലും ആരും ചോദിക്കില്ലെന്നും സത്രീകള്‍ പറഞ്ഞിരുന്നു. അതാണിപ്പോള്‍ നടക്കുന്നത്.

പൊലീസ് നടപടി ഉള്‍പ്പെടെയുള്ളവയില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ഷെഫീഖ് ആവശ്യപ്പെട്ടു.

കേസ് തന്നെയും കുടുംബത്തേയും മാനസികമായി തകര്‍ത്തെന്നും ഷെഫീഖ് വ്യക്തമാക്കി.

ഇതിനിടെ കൊച്ചിയില്‍ മൂന്ന് സ്ത്രീകള്‍ ആക്രമിച്ച് തല അടിച്ച് പൊട്ടിച്ച യുബര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വ്യാപകമാകുകയാണ്

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഡ്രൈവര്‍ ഷെഫീക്കിനെതിരെ കേസടുത്തിരിക്കുന്നത്.

നടപടി നിയമാനുസൃതമാണെന്ന് പൊലീസ് അവകാശപ്പെടുന്നുണ്ടെങ്കിലും അത് പൊതുസമൂഹത്തിന് ബോധ്യപ്പെട്ടിട്ടില്ലന്നതാണ് യാഥാര്‍ത്ഥ്യം.

പട്ടാപ്പകല്‍ മൂന്ന് സ്ത്രീകള്‍ യൂബര്‍ ഡ്രൈവറെ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നതിനും അടിവസ്ത്രം വലിച്ച് കീറിയതിനും ദൃക്‌സാക്ഷികള്‍ നിരവധി പേരാണ്.

ഇതു സംബന്ധമായി ചാനല്‍ വാര്‍ത്തയും ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

എന്നിട്ടും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയില്‍ മരട് പൊലീസ് ഡ്രൈവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.

യഥാര്‍ത്ഥത്തില്‍ അടി കിട്ടിയതും മാനഹാനിയുണ്ടായതും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതും യൂബര്‍ ഡ്രൈവറാണ്.

കടുത്ത സ്ത്രീപക്ഷവാദികളായവര്‍ പോലും മൂന്ന് യുവതികള്‍ കാണിച്ച ആക്രമണത്തിനെതിരെ സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ പ്രതികരിച്ച് തുടങ്ങിയിട്ടുണ്ട്.

സ്ത്രീ സമൂഹത്തിന് തന്നെ അപമാനകരമായ പ്രവര്‍ത്തിയാണ് മൂന്ന് യുവതികള്‍ ചേര്‍ന്ന് യൂബര്‍ ഡ്രൈവറോട് കാണിച്ചതെന്നാണ് ഇവര്‍ ചൂണ്ടി കാണിക്കുന്നത്.

സ്ത്രീകള്‍ക്കു വേണ്ടി ഏറ്റവും ശക്തമായി രംഗത്തിറങ്ങുന്ന പ്രമുഖ ചാനല്‍ അവതാരക രഞ്ജനി ഹരിദാസിന് പോലും ‘തികച്ചും നീതിയുക്തമല്ലാത്ത പ്രവൃത്തി, ജനങ്ങള്‍ ശക്തമായി പ്രതികരിക്കണം’ എന്ന് പറഞ്ഞ് ഫെയ്‌സ് ബുക്കില്‍ ഇപ്പോള്‍ പോസ്റ്റിടേണ്ടി വന്നിട്ടുണ്ട്.

Top