ഊബര്‍ ഇന്ത്യയിലെ 10 മുതല്‍ 15 ശതമാനംവരെ ജീവനക്കാരെ പിരിച്ചുവിടുന്നു

uber

ന്യൂഡല്‍ഹി:ഊബര്‍ ഇന്ത്യയിലെ 10 മുതല്‍ 15 ശതമാനംവരെ ജീവനക്കാരെ പിരിച്ചുവിടുന്നു.ആഗോള വ്യാപകമായുള്ള ചെലവുചുരക്കലിന്റെ ഭാഗമായാണ് നടപടി.

പിരിച്ചുവിടല്‍ ഊബര്‍ ഈറ്റ്സ് ഉള്‍പ്പടെയുള്ള ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.ഊബറിന് രാജ്യത്ത് ഒട്ടാകെ 350-400 ജീവനക്കാര്‍മാത്രമാണുള്ളത്. സാന്‍ഫ്രാസിസ്‌കോ ആസ്ഥാനായി പ്രവര്‍ത്തിക്കുന്ന കമ്പനി മൊത്തം 350 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്.

ഊബറിന്റെ മൊത്തം വരുമാനത്തില്‍ രണ്ടുശതമാനംമാത്രമാണ് ഇന്ത്യയില്‍നിന്ന് ലഭിക്കുന്നത്. എന്നാല്‍ വരുമാനത്തേക്കാള്‍ ചെലവ് വര്‍ധിച്ചതാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ കാരണം.

Top