സ്വര്‍ണക്കടത്ത് കേസില്‍ കേസില്‍ യുഎപിഎ ചുമത്താന്‍ തെളിവില്ലെന്ന് എന്‍ഐഎ കോടതി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കേസില്‍ യുഎപിഎ ചുമത്താന്‍ തെളിവില്ലെന്ന് എന്‍ഐഎ കോടതി. പ്രതികള്‍ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ തകര്‍ക്കാന്‍ ശ്രമിച്ചതിനു തെളിവില്ലെന്നും പിടിക്കപ്പെട്ടവര്‍ സാമ്പത്തിക നേട്ടത്തിനാണ് സ്വര്‍ണം കടത്തിയതെന്നും കോടതി വിലയിരുത്തി.

പ്രതികള്‍ക്ക് ഭീകരവാദ ബന്ധമുണ്ടെന്നായിരുന്നെന്ന എന്‍ഐഎയുടെ വാദത്തിന് മതിയായ തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതി കെ.ടി. റമീസിന് ദാവൂദ് ഇബ്രാഹിമിന്റെ അധോലോക സംഘവുമായി ബന്ധമുണ്ട്. ഈ സംഘം ടാന്‍സാനിയ കേന്ദ്രീകരിച്ച് സ്വര്‍ണം, ലഹരി, ആയുധം, രത്നം എന്നിവയുടെ കള്ളക്കടത്ത് നടത്തുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ട്. പ്രതികള്‍ക്കെതിരായ ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഐഎ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

Top