അലനേയും താഹയേയും രണ്ട് ജയിലുകളില്‍ താമസിപ്പിക്കണമെന്ന് എന്‍ഐഎ കോടതിയില്‍

തിരുവനന്തപുരം: മാവേയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനെയും താഹ ഫൈസലിനെയും രണ്ട് ജയിലുകളില്‍ താമസിപ്പിക്കണമെന്ന് എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന്റെ കാരണം വ്യക്തമാക്കി പ്രത്യേക ഹര്‍ജി നല്‍കിയാല്‍, ആവശ്യം പരിഗണിക്കാമെന്ന് കോടതി എന്‍ഐഎ അഭിഭാഷകനോട് പറഞ്ഞു. ആറ് ദിവസത്തെ എന്‍ഐഎ കസ്റ്റഡി ഇന്ന് അവസാനിച്ചിരുന്നു. ഇതിന് ശേഷം കോടതിയില്‍ പാര്‍പ്പിച്ചപ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്.

അതേസമയം കേസില്‍ അലനെയും താഹയെയും 14 ദിവസം വരെ റിമാന്റ് ചെയ്തു. ഇവരെ തൃശ്ശൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി.

Top