പന്തീരങ്കാവ് യു.എ.പി.എ. കേസ്; മൂന്നാംപ്രതി ഉസ്മാനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

കോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ. കേസിലെ മൂന്നാംപ്രതി ഉസ്മാനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ്‌ചെയ്ത അലന്‍ ഷുഹൈബിന്റേയും താഹ ഫൈസലിന്റേയും ഒപ്പമുണ്ടായിരുന്നയാളാണ് ഉസ്മാന്‍.എന്നാല്‍ അലനേയും താഹയേയും അറസ്റ്റ് ചെയ്യുന്ന സമയം പോലീസിനെ കണ്ട് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

തങ്ങള്‍ക്ക് ഒപ്പമുണ്ടായിരുന്നത് ഉസ്മാന്‍ ആണെന്ന് അലനും താഹയും ചോദ്യം ചെയ്യലില്‍ സമ്മതിക്കുകയും ഉസ്മാനു വേണ്ടി പോലീസ് വ്യാപകമായ അന്വേഷണവും നടത്തിയിരുന്നു. വിവിധ പോലീസ് സ്റ്റേഷനുകളിലായി അഞ്ച് യു.എ.പി.എ കേസുകള്‍ ഉസ്മാനെതിരെയുണ്ട്.

Top