ഷാര്‍ജയില്‍ വ്യവസായ മേഖലയില്‍ അഗ്നിബാധ, 12 സംഭരണ ശാലകള്‍ കത്തിനശിച്ചു

ഷാര്‍ജ: ഷാര്‍ജയിലെ വ്യവസായ മേഖലയിലുണ്ടായ അഗ്നിബാധയില്‍ 12 സംഭരണ ശാലകള്‍ കത്തിനശിച്ചു.

ആര്‍ക്കും പരിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി.

ഇന്‍ഡസ്ട്രിയല്‍ ഏരിയ-13ല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് റോഡിലെ സംഭരണ ശാലകളിലാണ് തീ ആളിപ്പടര്‍ന്നത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12.18നാണ് സംഭവം. നിര്‍മാണസാമഗ്രികളും മരം ഉരുപ്പടികളുമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി തീ നിയന്ത്രിച്ചതിനാല്‍ കൂടുതല്‍ അപകടങ്ങളുണ്ടായില്ല.

പ്രദേശത്ത് കടുത്ത പുക ഉയര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. രണ്ടു മണിക്കൂറോളം കത്തിയ ശേഷമാണ് തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്.

Top