രോഗികൾക്ക് ആശ്വാസം; യുഎഇയില്‍ 573 മരുന്നുകള്‍ക്ക് വില കുറച്ചു

അബുദാബി: യുഎഇയില്‍ 573 മരുന്നുകളുടെ വില കുറച്ചതായി റിപ്പോര്‍ട്ട്. ആരോഗ്യ-പ്രതിരോധ മന്ത്രാലയമാണ് വിലകുറയ്ക്കുന്ന തീരുമാനം എടുത്തത്. ഗുരുതര രോഗങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള മരുന്നുകള്‍ക്ക് രണ്ട് മുതല്‍ 74 ശതമാനം വരെ വില കുറയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം.

പ്രമേഹം, അമിത രക്തസമ്മര്‍ദം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങള്‍, നാഡീസംബന്ധമായ അസുഖങ്ങള്‍, കുട്ടികള്‍ക്കുള്ള ചില രോഗങ്ങള്‍ തുടങ്ങിയവയുടെ മരുന്നുകളുടെ വിലയാണ് കുറയുക. ആരോഗ്യ-സാമൂഹിക സുരക്ഷാ വകുപ്പ് മന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍ ഉവൈസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

97 മരുന്നു കമ്പനികളുമായി സഹകരിച്ചായിരിക്കും ഇത് നടപ്പാക്കുക. അധിക മരുന്നുകള്‍ക്കും പകുതിയിലേറെ വില കുറയുന്നതായിരിക്കും. രോഗികളുടെ സാമ്പത്തിക ബാധ്യത ലഘൂകരിക്കാന്‍ പുതിയ തീരുമാനം സഹായകമാവുമെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിലാണ് പറഞ്ഞത്. ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കുന്ന തീരുമാനമം ആണിതെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്.

Top