യുഎഇ; രണ്ട് ഇന്ത്യക്കാര്‍ക്കടക്കം പതിനഞ്ചു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

അബുദാബി: യുഎഇയില്‍ രണ്ട് ഇന്ത്യക്കാര്‍ക്കടക്കം പതിനഞ്ചു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. പുതിയ റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം എഴുപത്തിനാലാവുകയും ചെയ്തു.

ഇതില്‍ ആറുപേര്‍ ഇന്ത്യക്കാരാണെന്നാണ് വിവരം. വിദേശികള്‍ക്ക് കുവൈറ്റിലേക്ക് വിസ നല്‍കുന്നത് നിര്‍ത്തിവെച്ചുവെന്ന്‌ നേരത്തെ അറിയിച്ചിരുന്നു. തൊഴില്‍ വീസയ്ക്കും താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബഹ്‌റൈനില്‍ ഐസൊലേഷനു വിധേയമാകാത്തവര്‍ക്കു മൂന്നു മാസം തടവും പതിനായിരം ദിനാര്‍ വരെ പിഴയും ശിക്ഷ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

Top