യു.എ.ഇയില്‍ മിനി വാനുകള്‍ക്ക് വിലക്ക് ; സ്‌കൂള്‍ ബസുകളായി ഉപയോഗിക്കാനും അനുവദിക്കില്ല

road

യു.എ.ഇ : യു.എ.ഇയില്‍ മിനി വാനുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നു. റോഡ് സുരക്ഷയുടെ ഭാഗമായാണ് ഈ തീരുമാനം. മിനി വാനുകളില്‍ ആളെകയറ്റി കൊണ്ടുപോകുന്നത് 2023 മുതല്‍ നിയമവിരുദ്ധമാക്കും. 2021 മുതല്‍ ഇത്തരം വാഹനങ്ങള്‍ സ്‌കൂള്‍ ബസുകളായി ഉപയോഗിക്കാനും അനുവദിക്കില്ല.

ഫെഡറല്‍ ട്രാഫിക് കൗണ്‍സിലാണ് മിനിവാനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനമെടുത്തത്. യു.എ.ഇ റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 15 സീറ്റുള്ള മിനി ബസുകള്‍ യാത്രക്കാരെ കയറ്റി കൊണ്ടുപോകുന്നതിന് നിരോധം കൊണ്ടുവരുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

യാത്രക്കാരെ കയറ്റുകൊണ്ടുപോകുന്ന വാഹനമായി മിനിവാനുകള്‍ ഉപയോഗിക്കുന്നതിന് നാലുവര്‍ഷത്തിനകം നിരോധം നിലവില്‍വരും. രണ്ടുവര്‍ഷത്തിനകം 2021ല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്നതിനും മിനിവാനുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തും.

Top