പ്രവാസി മലയാളി പക്ഷാഘാതത്തെ തുടര്‍ന്ന് യുഎഇയില്‍ മരിച്ചു

അല്‍ഐന്‍: പ്രവാസി മലയാളി പക്ഷാഘാതത്തെ തുടര്‍ന്ന് യുഎഇയില്‍ മരിച്ചു. വല്ലപ്പുഴ സ്വദേശി ഉമറുല്‍ ഫാറൂഖ് (43) ആണ് പക്ഷാഘാതത്തെ തുടര്‍ന്ന് മരിച്ചത്. അല്‍ ഐനില്‍ വച്ച് വെള്ളിയാഴ്ച ഉച്ചയ്ക്കാണ്‌ സംഭവം.

ഇയാളുടെ സഹോദരന്‍ അബുബക്കറും അല്‍ഐനില്‍ ജോലി ചെയ്യുകയാണ്. ഇപ്പോള്‍ അല്‍ഐന്‍ അല്‍ ജീമി ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്.

Top