ലോകറെക്കോർഡിൽ ഇടംപിടിച്ച് യുഎഇ പുതുവർഷത്തെ വരവേറ്റു

ദുബായ് : വർണവിസ്മയമൊരുക്കിയ കരിമരുന്ന് പ്രയോഗങ്ങളിലൂടെ യുഎഇ പുതുവത്സരത്തെ സ്വീകരിച്ചു. അബുദാബിയിൽ 35 മിനിറ്റ് നീണ്ട കരിമരുന്ന് പ്രയോഗങ്ങളടക്കം 33 സ്ഥലങ്ങളിലാണ് ആകാശത്ത് വർണപ്പൂക്കൾ വിടർന്നത്. ക്ലോക്കിൽ 12 മണി അടിക്കേണ്ട താമസം ശബ്ദത്തിൻ്റെ അകമ്പടിയോടെ വർണപ്പൂക്കൾ വിരിഞ്ഞു. ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യ നിർമിത കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ പൂച്ചവാൽ പോലെ അടിമുതൽ മുടി വരെ തിരി തെളിഞ്ഞപ്പോൾ വളരെ അകലെ നിന്നു പോലും ആളുകൾക്ക് അത് ആസ്വദിക്കാനായി.

അബുദാബി അൽ വത് ബയിൽ നടന്ന 35 മിനിറ്റ് നീണ്ട കരിമരുന്ന് പ്രയോഗം ലോക റെക്കോർഡിൽ ഇടംപിടിച്ചു. ബുർജ് അൽ അറബ്, ലാ മെർ, ദുബായ് ഫ്രെയിം, ഷാർജ അൽ മജാസ് വാട്ടർഫ്രണ്ട്, റാസൽഖൈമ, അൽ മർജാൻ ദ്വീപ്, അജ്മാൻ കോർണിഷ്, ഫുജൈറ കോർണിഷ് എന്നിവിടങ്ങളിലും കരിമരുന്ന് പ്രയോഗങ്ങൾ നടന്നു. കോവിഡ്19 സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചായിരുന്നു എല്ലായിടത്തും കരിമരുന്ന് പ്രയോഗങ്ങൾ നടന്നത്.

Top