ഈസ്റ്റ് കോസ്റ്റ് വിജയന് യു.എ.ഇ ഗോൾഡൻ വിസ

ദുബായ്: പ്രമുഖ ചലച്ചിത്ര നിർമ്മാതാവും സംവിധായകനും ഗാന രചയിതാവുമായ ഈസ്റ്റ് കോസ്റ്റ് വിജയന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. കഴിഞ്ഞ ദിവസം ദുബായിൽ വച്ച് അദ്ദേഹം ഗോൾഡൻ വിസ ഏറ്റുവാങ്ങി.

വീഡിയോ ആൽബങ്ങൾ, മാപ്പിളപ്പാട്ട്, ഭക്തിഗാനങ്ങൾ തുടങ്ങി സിനിമാ ഗാനങ്ങൾ വരെ, തൊട്ടതെല്ലാം ഹിറ്റാക്കിയ റ്യക്തിയാണ് ഈസ്റ്റ് കോസ്റ്റ് വിജയൻ.

ഇതിൽ, ആദ്യമായ്, ഓർമ്മക്കായ്, നിനക്കായ്, ഒരിക്കൽ നീ പറഞ്ഞു, സ്വന്തം, ഇനിയെന്നും, മിദാദ്, ജദീദ്, എന്നീ വീഡിയോ ആൽബങ്ങൾ ഏറെ ശ്രദ്ധയമാണ്. നോവൽ എന്ന മലയാളചിത്രത്തിന്റെ നിർമ്മാണവും സം‌വിധാനവും നിർ‌വഹിച്ചാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നിരുന്നത്.

ഇതിനു പുറമെ അദ്ദേഹം കേരളത്തിലും ഗൾഫ് രാജ്യങ്ങളിലും നിരവധി സ്റ്റേജ് ഷോകൾ നിർമ്മിക്കുകയും സം‌വിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 1997- ൽ തുടങ്ങിയ ഈസ്റ്റ്കോസ്റ്റ് വീഡിയോ എന്റർറ്റൈൻമെന്റ് എന്ന സ്ഥാപനം വഴിയാണ്, മലയാളിയുടെ മനം കവർന്ന സംഗീത ആൽബങ്ങൾ ഈസ്റ്റ് കോസ്റ്റ് വിജയൻ സൃഷ്ടിച്ചിരുന്നത്.

Top