യുഎഇ യാത്രാ ഇളവ് ഇന്ന് മുതല്‍: കാത്തുനില്‍ക്കുന്നത് ആയിരങ്ങള്‍

ദുബൈ: ഇന്ന് മുതല്‍ ഇന്ത്യക്കാരായ താമസ വിസക്കാര്‍ക്ക് യു.എ.ഇയിലേക്ക് മടങ്ങാം. യു.എ.ഇയില്‍ നിന്ന് വാക്‌സിനെടുത്ത താമസ വിസക്കാര്‍ക്കാണ് മടങ്ങാന്‍ അനുമതി. പുതിയ ഇളവുകള്‍ പ്രകാരം യാത്രക്കാര്‍ക്ക് യു.എ.ഇ എമിഗ്രേഷന്‍ അധികൃതരുടെ അനുമതി ലഭ്യമായി തുടങ്ങി.

യു.എ.ഇയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച താമസ വിസക്കാര്‍ക്ക് മാത്രമാണ് മടങ്ങാന്‍ അനുമതി. സന്ദര്‍ശക വിസക്കാര്‍ക്ക് അനുമതിയില്ല. താമസവിസയുടെ കാലാവധി തീര്‍ന്നവരുടെ കാര്യത്തില്‍ അനുഭാവപൂര്‍ണമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ദുബൈ വിസക്കാര്‍ ജി.ഡി.ആര്‍.എഫ്.എയുടെയും അബൂദാബി ഉള്‍പ്പെടെ മറ്റു വിസക്കാര്‍ ഐ.സി.എയുടെ അനുമതിയുമാണ് തേടേണ്ടത്.

അധികൃതരുടെ അനുമതിക്കായി അപേക്ഷിച്ചവരില്‍ ഭൂരിപക്ഷവും ആഗസ്റ്റ് ശനിയാഴ്ച മുതലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. യു.എ.ഇയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനയാണുള്ളത്. അനുമതി ലഭിച്ചവര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, കേരളത്തിലെ വിമാനത്താവളത്തില്‍ നിന്ന് നാല് മണിക്കൂറിനുള്ളില്‍ എടുത്ത റാപിഡ് പി.സി.ആര്‍ പരിശോധന ഫലം എന്നിവ കൂടെ കരുതണം.

Top