കൊവിഡ് മുന്നണിപ്പോരാളികള്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കാന്‍ യുഎഇ

അബുദാബി: കൊവിഡ് മുന്നണിപ്പോരാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ അനുവദിക്കാന്‍ അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശം. കൊവിഡ് മഹാമാരിയില്‍ രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കാന്‍ അസാധാരണമായ പരിശ്രമങ്ങള്‍ നടത്തിയ വ്യക്തികള്‍ക്കും മരണപ്പെട്ട കൊവിഡ് മുന്നണിപ്പോരാളികളുടെ കുടുംബങ്ങള്‍ക്കുമാണ് ഗോള്‍ഡന്‍ വിസ അനുവദിക്കുക.

വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്!ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്. അബുദാബിയില്‍ അഞ്ഞൂറിലേറെ ഡോക്ടര്‍മാര്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു. 10 വര്‍ഷത്തേക്കുള്ള വിസ അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ പദ്ധതി 2018ലാണ് യുഎഇ സര്‍ക്കാര്‍ ആരംഭിച്ചത്.

Top