രാജ്യാന്തര ക്രൂഡ് ഓയില്‍ വിലയിലെ കുതിച്ചു ചാട്ടം ; ഇന്ധനവില കൂട്ടുമെന്ന് യുഎഇ

-petrol-diesel-

യുഎഇ: യുഎഇയില്‍ ഈ മാസം മുതല്‍ ഇന്ധനവില കൂടുമെന്ന് ഊര്‍ജ മന്ത്രാലയം അറിയിച്ചു.

ലിറ്ററിന് 2.01 ദിര്‍ഹമായിരുന്ന സൂപ്പര്‍ പെട്രോള്‍ വില 2.12 ദിര്‍ഹമായി ഉയരും.

2.01 ദിര്‍ഹമാണ് സ്‌പെഷല്‍ 95 പെട്രോളിന്റെ പുതിയ വില നിശ്ചയിച്ചിരിക്കുന്നത്, നിലവില്‍ ഇത് 1.90 ദിര്‍ഹമാണ്.

മാത്രമല്ല, ഇ-പ്ലസ് പെട്രോള്‍ വില ഒരു ദിര്‍ഹം 83 ഫില്‍സില്‍ നിന്ന് 1.94.83 ദിര്‍ഹമായി ഉയര്‍ന്നു, 2.10 ദിര്‍ഹമാണ് ഡീസലിന്റെ പുതിയ നിരക്ക്. കഴിഞ്ഞമാസം ഇത് രണ്ട് ദിര്‍ഹമായിരുന്നു.

രാജ്യാന്തര ക്രൂഡ് ഓയില്‍ വിലയുമായി ബന്ധപ്പെട്ട് ഇത് ഏഴാം തവണയാണ് യുഎഇയില്‍ ഇന്ധന വില ഉയരുന്നത്.

രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Top