അടുത്ത വര്‍ഷത്തോടെ 2ജി നെറ്റ് വര്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ യുഎഇ

അബുദാബി: യുഎഇയില്‍ അടുത്ത വര്‍ഷം ഡിസംബറോടെ 2ജി മൊബൈല്‍ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കും. രാജ്യത്തെ ടെലികമ്മ്യൂണിക്കേഷന്‍ ആന്റ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റിയാണ് ഞായറാഴ്ച ഇക്കാര്യം അറിയിച്ചത്. ഇതിന് മുന്നോടിയായി രണ്ടാം തലമുറ മൊബൈല്‍ നെറ്റ്‌വര്‍ക്കില്‍ മാത്രം പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഉപകരണങ്ങളുടെ വില്‍പ്പന അടുത്ത വര്‍ഷം ജൂണോടെ അവസാനിപ്പിക്കുമെന്നും അതോറിറ്റി അറിയിച്ചിട്ടുണ്ട്.

1994 മുതലാണ് രാജ്യത്ത് 2ജി മൊബൈല്‍ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനം തുടങ്ങിയത്. 5ജി അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യയിലേക്ക് ടെലികോം രംഗം മാറിയെങ്കിലും 2ജി മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ തീരുമാനത്തോടെ രാജ്യത്തെ ടെലികോം കമ്പനികളായ ഇത്തിസാലാത്തും ഡുവും 2022 ഡിസംബറോടെ തങ്ങളുടെ 2ജി സേവനങ്ങള്‍ അവസാനിപ്പിക്കും.

Top