വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സിമാര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം ; സുഷമ സ്വരാജ്

അബൂദബി : വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സി നടത്തിപ്പുകാരെ പിടികൂടി ജയിലില്‍ അടക്കാന്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.

സ്ത്രീകളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവന്ന് ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ യു.എ.ഇ സര്‍ക്കാറിനോട് നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

അബൂദബി ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് സുഷമാ സ്വരാജ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യ യു.എ.ഇ ജോയിന്റ് കമീഷനില്‍ ഇരു രാജ്യങ്ങളും വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ ധാരണയായി. യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദുമായാണ് സുഷമ സ്വരാജ് കരാറുകളില്‍ ഒപ്പിട്ടത്.

Top