അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ.

സൗദി : എണ്ണകേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ഉല്‍പാദനം ഭാഗികമായി കുറഞ്ഞിരിക്കെ, എണ്ണലഭ്യത ഉറപ്പാക്കാന്‍ ഒരുക്കമാണെന്ന് യു.എ.ഇ. ഇതിന്റെ ഭാഗമായി ഒപെകുമായി കൂടിയാലോചിച്ച് വിപണിയിലേക്ക് അധിക ഉല്‍പാദനം നടത്താന്‍ സന്നദ്ധമാണെന്ന് യു.എ.ഇ വ്യക്തമാക്കി.

സാങ്കേതികം, വിതരണം എന്നിങ്ങനെ ഏതു തുറകളിലും സൗദിയെ പിന്തുണക്കുമെന്ന് യു.എ.ഇ ഊര്‍ജ മന്ത്രി സുഹൈല്‍ അല്‍ മസ്‌റൂഇ അറിയിച്ചു. ഉല്‍പാദന മേഖലയില്‍ യു.എ.ഇയുടെ സാധ്യത പ്രയോജനപ്പെടുത്താന്‍ തയാറാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒപെക് കൂട്ടായ്മയില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പാദനം നടത്തുന്ന മൂന്നാമത് രാജ്യമാണ് യു.എ.ഇ. മൂന്നര ദശലക്ഷം ബാരലാണ് യു.എ.ഇയുടെ പ്രതിദിന ഉല്‍പാദന തോത്. ഒപെക് ധാരണ പ്രകാരം ജനുവരി മുതല്‍ യു.എ.ഇ ഉല്‍പാദനത്തില്‍ ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്.

Top