സമൂഹമാധ്യമ സൈറ്റുകള്‍ നിയന്ത്രിക്കാന്‍ കര്‍ശന നടപടിയുമായി യുഎഇ

ദുബായ്: സമൂഹമാധ്യമ സൈറ്റുകള്‍ നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുമായി യുഎഇ ഭരണകൂടം. സമൂഹമാധ്യമങ്ങളില്‍ യുഎഇയെ ഉപയോഗിച്ചു കൂടുതല്‍ അനുയായികളെ തേടാന്‍ ചിലര്‍ ശ്രമിക്കുന്നെന്നു ചൂണ്ടിക്കാട്ടി യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുറന്ന കത്തെഴുതിയതിനു പിന്നാലെയാണു നടപടി.

പ്രാദേശികമായും അന്തര്‍ദേശീയമായും യുഎഇയെ പ്രതിരോധിക്കാനും കര്‍ശനമായ മാനദണ്ഡങ്ങള്‍ നടപ്പിലാക്കാനും യുഎഇ മന്ത്രിസഭ ദേശീയ മാധ്യമ കൗണ്‍സിലിനു (എന്‍എംസി) നിര്‍ദേശം നല്‍കി. തത്സമയ വാര്‍ത്തകളും സോഷ്യല്‍ മീഡിയ ഫീഡുകളും നിരീക്ഷിക്കാന്‍ മന്ത്രിസഭയുടെ ജനറല്‍ സെക്രട്ടേറിയറ്റിന്റെ സര്‍ക്കാര്‍ ആശയവിനിമയ ഓഫീസിനോട് എന്‍എംസി ആവശ്യപ്പെട്ടു. എല്ലാ ഫെഡറല്‍ അധികാരികളും പൗരന്‍മാരുടെ അന്വേഷണങ്ങള്‍ക്കും പരാതികള്‍ക്കും മറുപടി നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും എംഎന്‍സി നിര്‍ദേശിച്ചു.

Top