താല്‍കാലിക വിസകളുമായി യു.എ.ഇ; ലക്ഷ്യം പ്രവാസി പണം

അബുദാബി:പ്രവാസികളുടെ നിക്ഷേപം ഉയര്‍ത്താന്‍ ആറ് മാസത്തെ താല്‍കാലിക വിസ സംവിധാനവുമായി യു.എ.ഇ. താല്‍കാലിക വിസയില്‍ എത്തി കമ്പനി രജിസ്റ്റര്‍ ചെയ്യാനും ബാങ്ക് അക്കൗണ്ട് തുടങ്ങാനും സാധിക്കും. ഇവര്‍ക്ക് എമിറേറ്റ്‌സ് ഐഡിയും ലഭ്യമാക്കും.

അടുത്തിടെ യു.എ.ഇ പ്രഖ്യാപിച്ച സ്‌പോണ്‍സര്‍ ആവശ്യമില്ലാത്ത അഞ്ചുവര്‍ഷത്തെയും, പത്തുവര്‍ഷത്തെയും ദീര്‍ഘകാല വിസ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് ആറുമാസത്തെ താല്‍കാലിക വിസ അനുവദിക്കുക. താല്‍കാലിക വിസയിലെത്തി സാധ്യതകളും അവസരങ്ങളും വിലയിരുത്തി ദീര്‍ഘകാല വിസയിലേക്ക് മാറാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാം.

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പാണ് ഈ വിസകള്‍ അനുവദിക്കുക. ആഭ്യന്ത്രമന്ത്രാലയത്തിന്റെ ഈ ചാനല്‍ വഴി ആറുമാസ വിസക്കായുള്ള നടപടികള്‍ പൂര്‍ത്തിയാക്കാം.

Top