ചന്ദ്രയാൻ 2 ദൗത്യം ഇന്ത്യക്ക് വലിയ മുന്നേറ്റം നൽകിയതായി യു.എ.ഇ

ന്ദ്രയാന്‍ രണ്ട് ദൗത്യം ഇന്ത്യക്ക് വലിയ മുന്നേറ്റം നല്‍കിയതായി യു.എ.ഇ. ബഹിരാകാശ ദൗത്യത്തില്‍ ഇന്ത്യയുടെ മുന്നേറ്റം അരക്കിട്ടുറപ്പിക്കാന്‍ ചന്ദ്രയാന്‍ ദൗത്യം ഉപകരിച്ചുവെന്നും യു.എ.ഇ ബഹിരാകാശ ഏജന്‍സി മേധാവി അറിയിച്ചു.

ചന്ദ്രയാന്‍-2 ദൗത്യം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും ദൗത്യം സമ്പൂര്‍ണ വിജയം നേടിയില്ലെങ്കിലും മികച്ച ചുവടുവെപ്പാണെന്ന് യു.എ.ഇ ബഹിരാകാശ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് അല്‍ അഹ്ബാബി ട്വിറ്ററില്‍ കുറിച്ചു. ദൗത്യത്തെ പരാജയമായി കാണാന്‍ പറ്റില്ലെന്നും മുഹമ്മദ് അല്‍ അഹ്ബാബി പറഞ്ഞു.

ജൂലൈ 22ന് നടന്ന വിക്ഷേപണം മുതല്‍ ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഓരോ ഘട്ടത്തിന്റെയും പുരോഗതി രാജ്യം മാത്രമല്ല ലോകം മുഴുവന്‍ വളരെ പ്രതീക്ഷയോടും ആകാംക്ഷയോടെയുമാണ് വീക്ഷിച്ചത്. വലിയ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ഇന്ത്യയുടെ കുതിപ്പിന് യു.എ.ഇ ബഹിരാകാശ ഏജന്‍സിയുടെ എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. യു.എ.ഇയുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്കും ഇന്ത്യ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Top