യുഎഇയില്‍ 3,307 പേര്‍ക്ക് കൂടി കോവിഡ് ബാധ; 24 പേര്‍ മരിച്ചു

അബുദാബി: യുഎഇയില്‍ 3,307 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.അതേസമയം 12 പേര്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.ചികിത്സയിലിരുന്നിരുന്ന 3,404 പേര്‍ രോഗമുക്തി നേടി കഴിഞ്ഞു.

1,64,551 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 3,42,974 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,23,191 പേരാണ് ഇതിനോടകം രോഗമുക്തരായിട്ടുണ്ട്.

986 മരണങ്ങളാണ് ഇതുവരെ സംഭവിച്ചിട്ടുള്ളത്. നിലവില്‍ 18,797 കൊവിഡ് രോഗികള്‍ യുഎഇയിലുണ്ട്. 2.77 കോടി കൊവിഡ് പരിശോധനകളാണ് ഇക്കാലയളവില്‍ രാജ്യത്ത് നടത്തിയിട്ടുള്ളത്.

 

 

Top