ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി എ ഐ സ്റ്റാമ്പുകള്‍ പുറത്തിറക്കിയാതായി യു.എ.ഇ.

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നിര്‍മിതബുദ്ധി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി രൂപപ്പെടുത്തിയ സ്റ്റാമ്പുകള്‍ പുറത്തിറക്കി യു.എ.ഇ.മേഖലയില്‍ ആദ്യമായാണ് ഇത്തരത്തില്‍ സ്റ്റാമ്ബുകള്‍ രൂപപ്പെടുത്തുന്നത്. എമിറേറ്റ്‌സ് പോസ്റ്റാണ് കഴിഞ്ഞ ദിവസം ഇക്കാര്യം പ്രഖ്യാപിച്ചത്. യു.എ.ഇയിലെ പ്രധാന കെട്ടിടങ്ങളുടെയും സൂചകങ്ങളുടെയും വാട്ടര്‍ കളര്‍ രൂപത്തിലുള്ള ചിത്രം ഉള്‍പ്പെട്ട സ്റ്റാമ്ബുകള്‍ രൂപപ്പെടുത്തിയത് നിര്‍മിത ബുദ്ധിയാണ്.

ശൈഖ് സായിദ് മോസ്‌ക്, ബുര്‍ജ് ഖലീഫ, മരുഭൂമിയിലെ ഒട്ടകം എന്നിങ്ങനെ ഇമാറാത്തിനെ പ്രതീകവത്കരിക്കുന്ന ചിത്രങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡിജിറ്റല്‍ കാന്‍വാസുകള്‍ സൃഷ്ടിക്കുന്നതിന് പരമ്പരാഗത വസ്ത്രധാരണ രീതി, ആര്‍കിടെക്ചറല്‍ സ്‌റ്റൈല്‍, ചരിത്രപരമായ ഘടകങ്ങള്‍ എന്നിവ സാങ്കേതിക വൈദഗ്ധ്യത്തോട് സംയോജിപ്പിക്കുകയായിരുന്നു. എമിറേറ്റ്‌സ് പോസ്റ്റിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി നിലവില്‍ സ്റ്റാമ്പുകള്‍ ലഭ്യമാണ്.

യു.എ.ഇയുടെ സമ്പന്നമായ ഭൂതകാലത്തെയും മഹത്തായ വര്‍ത്തമാനത്തെയും ഭാവിയെയും അനുസ്മരിക്കുന്നതിനാണ് നൂതന സംരംഭമെന്ന് എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ് സി.ഇ.ഒ അബ്ദുല്ല മുഹമ്മദ് അല്‍ അശ്‌റാം പറഞ്ഞു. മുഹമ്മദ് ബിന്‍ സായിദ് യൂനിവേഴ്സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കമ്ബ്യൂട്ടര്‍ വിഷന്‍ വിഭാഗം പദ്ധതിക്ക് നേതൃത്വം നല്‍കിയത്.

Top