യുഎഇ മഴ;വാട്ടര്‍ ടാക്‌സികളും ഫെറികളുടേയും സേവനം താത്കാലികമായി നിര്‍ത്തിവെച്ചു

ദുബായ്: എമിറേറ്റിലെ അബ്രാകളും വാട്ടര്‍ ടാക്‌സികളും ഫെറികളുടേയും സേവനം താത്കാലികമായി നിര്‍ത്തിവെച്ചതായി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ദുബായില്‍ കനത്ത മഴയും ഇടിമിന്നലും ഉണ്ടായ സാഹചര്യത്തില്‍ കടല്‍ ഗതാഗതവും നിര്‍ത്തിവച്ചുവെന്ന് ആര്‍ടിഎ അറിയിച്ചു.

ആളുകളോട് വീടുകളില്‍ തന്നെ തുടരാന്‍ പൊലീസ് അറിയിച്ചു. ഇത്തരം സാഹചര്യത്തില്‍ വാഹനമോടിക്കുമ്പോള്‍ റോഡുകളില്‍ കൂടുതല്‍ ജാ?ഗ്രത പാലിക്കണമെന്നും ആര്‍ടിഎ മുന്നറിയിപ്പ് നല്‍കി.ഞായറാഴ്ച ഉച്ചവരെ മഴ തുടരുമെന്നാണ് പ്രവചനം.

Top