യുഎഇ പൊതുമാപ്പ്; ആനുകൂല്യം പ്രയോജനപ്പെടുത്തിയത് 1,05,000 പേരെന്ന് റിപ്പോര്‍ട്ട്

യുഎഇ: യുഎഇയിലെ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത് 1,05,000 പേര്‍. ദുബായില്‍ കൃത്യമായ താമസരേഖകളില്ലാതെ അനധികൃതമായി താമസിച്ചിരുന്നവര്‍ക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയായിരുന്നു പൊതുമാപ്പ് ആനുകൂല്യം നല്‍കിയിരുന്നുത്. 1,05,000 ത്തോളം വരുന്ന ജനങ്ങള്‍ ഇത് ഉപയോഗപ്പെടുത്തിയെന്നാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആര്‍.എഫ്.എ.) പുറത്ത് വിട്ട റിപ്പോര്‍ട്ട്.

അനധികൃതമായി രാജ്യത്ത് താമസിച്ചിരുന്ന 13,843 പേര്‍ രേഖകള്‍ ക്ലിയര്‍ ചെയ്ത് താമസം നിയമവിധേയമാക്കിയപ്പോള്‍, 6,288 പേര്‍ പുതിയ താമസവിസയെടുത്തു. പിഴ എഴുതിത്തള്ളിയശേഷം ഔട്ട്പാസ് നല്‍കിയത് 30,387 പേര്‍ക്കാണ്. ജോലി അന്വേഷിക്കാനും പുതിയ സ്‌പോണ്‍സറിനെ കണ്ടെത്താനുമായി 35,549 പേര്‍ക്ക് ആറ് മാസത്തെ താത്കാലിക വിസ അനുവദിച്ചു. യുദ്ധവും പ്രകൃതിദുരന്തങ്ങളും ദുരിതംവിതച്ച രാജ്യങ്ങളില്‍നിന്നുള്ള 1,212 പേര്‍ക്ക് ഒരുവര്‍ഷത്തെ താമസവിസ പൊതുമാപ്പ് വേളയില്‍ അനുവദിക്കുകയും ചെയ്തതായി മുഹമ്മദ് അഹമ്മദ് അല്‍മാറി അറിയിച്ചു

Top