ബലിപെരുന്നാള്‍ പ്രമാണിച്ച് യു എ ഇയില്‍ തടവുകാര്‍ക്ക് മോചനം

അബുദാബി: ബലിപെരുന്നാള്‍ പ്രമാണിച്ച് യു എ ഇയില്‍ 1613 തടവുകാര്‍ക്ക് മോചനം. അബുദാബിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മോചിതരാകുന്നത്. 704 പേര്‍ക്കാണ് യു എ ഇ പ്രസിഡന്റ് മോചനം പ്രഖ്യാപിച്ചത്.

യു എ ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം, അജ്മാന്‍ ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമി, റാസല്‍ഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ഖാസിമി എന്നിവരാണ് പെരുന്നാളിന് തടവുകാരെ മോചിപ്പിക്കാന്‍ ഉത്തവിട്ടത്.

അബുദാബിയില്‍ 704 പേരും, ദുബൈയില്‍ 547 പേരും ജയില്‍ മോചിതരാകുന്നുണ്ട്. അജ്മാനില്‍ 90 തടവുകാരും, റാസല്‍ഖൈമയില്‍ 272 പേരുമാണ് ജയിലില്‍ നിന്ന് മോചിപ്പിക്കപ്പെടുന്നത്.

Top