യുഎഇയുടെ പ്രഥമ മുൻഗണന വിദ്യഭ്യാസത്തിനെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

വിദ്യാഭ്യാസമാണു യുഎഇയുടെ പ്രഥമ മുൻഗണനയെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥരുടെ വാർഷിക സമ്മേളനത്തിൽ അടുത്ത 10 വർഷത്തേക്കുള്ള പദ്ധതികളെക്കുറിച്ചു നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.വിദ്യാഭ്യാസത്തിന്റെ ഭാവി, നിയമ പരിഷ്കരണം, ശക്തമായ സമ്പദ്‌വ്യവസ്ഥ എന്നിവയിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ആവശ്യപ്പെട്ടു. ഭാവി വിദ്യാഭ്യാസം എങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ പദ്ധതി തയാറാക്കിയതായി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.മികച്ച വിദ്യാഭ്യാസം നൽകി പുതുതലമുറയെ വാർത്തെടുത്താൽ രാജ്യത്തെ പുതു ചക്രവാളത്തിലേക്കു നയിക്കാൻ സഹായകമാകും. അർപ്പണബോധമുള്ള അധ്യാപകർ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിത്തറയാണെന്നും അതു വികസനത്തെ ത്വരിതപ്പെടുത്തുമെന്നും ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു. എല്ലാ തലങ്ങളിലും വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനാണ് പുതിയ മന്ത്രിമാരെ ചുമതലപ്പെടുത്തിയതെന്നും വ്യക്തമാക്കി.

Top