അബുദാബി: ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ട സംഘര്‍ഷ സാഹചര്യം ലഘൂകരിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് യു.എ.ഇ. ഇറാനെതിരെ ഗള്‍ഫ് മേഖലയില്‍ അമേരിക്ക സൈനിക മുന്നൊരുക്കം തുടരുന്ന സാഹചര്യം കൂടി മുന്‍നിര്‍ത്തിയാണ് യു.എ.ഇയുടെ പ്രഖ്യാപനം.ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹീകോ മാസ് അബൂദബിയില്‍ യു.എ.ഇ വിദേശകാര്യ മന്ത്രി അബ്ദുല്ല ബിന്‍ സായിദ് ആല് നഹ്യാനുമായി നടത്തിയ ചര്‍ച്ചയ്ക്കിടയിലാണ് യുഎഇ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം വിവിധ രാജ്യങ്ങളില്‍ ഇറാന് നടത്തുന്ന ഇടപെടലുകള്‍ക്കെതിരെ നടപടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് മേഖലയുടെ സുരക്ഷ ഉറപ്പാക്കാന്‍ സമാധാനപരമായ സാഹചര്യം ഉണ്ടാകണമെന്നും ആ നീക്കത്തില്‍ ഏതു നിലക്കുള്ള പങ്കാളിത്തവും വഹിക്കാന്‍ ഒരുക്കമാണെന്നും യു.എ.ഇ അറിയിച്ചു.
ഫുജൈറ തീരത്ത് നാല് എണ്ണ കപ്പലുകള്‍ക്കു നേരെ നടന്ന അട്ടിമറി നീക്കത്തിനു പിന്നില്‍ ഒരു രാജ്യത്തിന്റെ ഇടപെടല്‍ വ്യക്തമാണെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രിയെ യു.എ.ഇ ബോധ്യപ്പെടുത്തി. ഇതു സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് യു.എന്‍ രക്ഷാ സമിതിയുടെ പരിഗണനയിലാണ്.