ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കും ഒമാനിലേക്കും നേരിട്ടുളള പ്രവേശന വിലക്ക് നീട്ടി

കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന്‌ നേരത്തേ മുതല്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.വിലക്ക്  മേയ് 14 ന് അവസാനിക്കാനിരിക്കെയാണ് അനിശ്ചിതകാലത്തേക്കു വിലക്ക് വീണ്ടും നീട്ടിയിരിക്കുന്നത് ഇന്ത്യയിലെ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഏപ്രിൽ 24ന് അർധരാത്രി മുതൽ യുഎഇ ദേശീയ ദുരന്ത നിവാരണ വകുപ്പും വ്യോമയാന വകുപ്പും പ്രവേശന വിലക്കേർപ്പെടുത്തിയത് . കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍ തങ്ങിയവര്‍ക്കും ഇതുവഴി ട്രാന്‍സിറ്റ് യാത്ര ചെയ്തവര്‍ക്കും യു.എ.ഇയിലേക്ക് പ്രവേശനം അനുവദിക്കില്ല. എന്നാൽ യു.എ.ഇയിലുള്ളവർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ സാധിക്കും.

ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ കാര്‍ഗോ വിമാനങ്ങള്‍ക്കും ഇത് ബാധകമല്ല. ഇന്ത്യയടക്കം പതിനാലു രാഷ്ട്രങ്ങളില്‍ നിന്നുള്ളവരുടെ യാത്ര വിലക്ക് നീട്ടിയതായി ഒമാന്‍ സുപ്രീം കമ്മിറ്റിയും അറിയിച്ചു. ഇന്ത്യ, പാകിസ്ഥാന്‍, യു.കെ, ലെബനന്‍, ഈജിപ്ത്, ഫിലിപ്പൈന്‍സ് തുടങ്ങിയ പതിനാലു രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക് നീട്ടിയത്. ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ വിലക്ക് തുടരുമെന്നാണ് സുപ്രീം കമ്മിറ്റി അറിയിച്ചിരിക്കുന്നത്. നിലവില്‍ ഒമാനിലേക്ക് വിലക്കുള്ള രാഷ്ട്രങ്ങളിലൂടെ സഞ്ചരിച്ചവര്‍ക്കും രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കുണ്ട്. യുഎഇയിലേക്കും ഒമാനിലക്കും യാത്ര ചെയ്യാനിരിക്കുന്ന മലയാളികള്‍ക്കമുള്ള ഇന്ത്യക്കാർക്ക് വലിയ തിരിച്ചടിയാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം.

Top