ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ നടക്കുന്ന വെടിക്കെട്ട്; പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി യുഎഇ

ദുബായ്: ലോകം മുഴുവന്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങുമ്പോള്‍ യുഎഇയും അതിനായി തയ്യാറെടുക്കുകയാണ്. സ്വദേശികള്‍ മാത്രമല്ല, പ്രവാസികളും വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ സന്ദര്‍ശകരും യുഎഇയില്‍ പുതുവത്സരാഘോഷത്തിന്റെ നിറവിലാണ്.

യുഎഇയില്‍ ഏറ്റവും വലിയ പ്രത്യേകതയായ് എടുത്ത് കാണിക്കാവുന്നതാണ് ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ നടക്കുന്ന വെടിക്കെട്ട്. ദുബായിലെ ബുര്‍ജ് ഖലീഫയിലാണീ വെടിക്കെട്ട് നടക്കുക. എല്‍ഇഡി, ലെയ്‌സര്‍ ഷോയും ഇവിടുത്തെ പ്രധാന പ്രത്യേകതയാണ്.

ഇന്ന് യുഎഇയിലെ പ്രധാന ന്യൂഇയര്‍ വെടിക്കെട്ടുകള്‍ ഇങ്ങനെ ദുബായില്‍ ബുര്‍ജ് ഖലിഫ, അറ്റ്‌ലാന്റിസ് പാം ജുമൈറ, ബുര്‍ജ് അല്‍ അറബ്, ദുബായ് ഫെസ്റ്റിവല്‍ സിറ്റി, ഗ്ലോബല്‍ വില്ലേജ് എന്നിവിടങ്ങളില്‍. ഷാര്‍ജയില്‍ അല്‍ മര്‍ജാന്‍, റാസല്‍ഖൈമയില്‍ അല്‍ മര്‍ജാന്‍ ഐലന്റിലുമാണ് വെടിക്കെട്ട് നടക്കുക.

Top