വളര്‍ത്തു മൃഗങ്ങളെ കയ്യൊഴിഞ്ഞാല്‍ ശിക്ഷ ഉറപ്പ്; യുഎഇയില്‍ പുതിയ നിയമം

അബുദാബി:വളര്‍ത്തു മൃഗങ്ങളെ കയ്യൊഴിഞ്ഞാല്‍ യുഎഇയില്‍ തടവ് ശിക്ഷ. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയമാണ് വളര്‍ത്ത് മൃഗങ്ങളെ ഉപേക്ഷിക്കുന്നവര്‍ക്കായി പുതിയ നിയനം കൊണ്ട് വന്നത്.

നിയമത്തില്‍ വളര്‍ത്തുമൃഗങ്ങളുടെ ഉടമസ്ഥരുടെ ഉത്തരവാദിത്വങ്ങള്‍ മന്ത്രാലയം വ്യക്തമാക്കുന്നു. ഏത് സാഹചര്യത്തിലും വളര്‍ത്തു മൃഗങ്ങളെ കൈയൊഴിയരുതെന്നും അങ്ങനെ കയ്യൊഴിയുന്നവര്‍ക്ക് പിഴയും തടവ് ശിക്ഷയും ഉറപ്പാക്കുമെന്നും കാണിച്ചാണ് പുതിയ ഉത്തരവ്.

വളര്‍ത്തുമൃഗങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിയമ നടപടികള്‍ കര്‍ശനമാക്കിയിരിക്കുന്നതെന്ന് വകുപ്പ് അണ്ടര്‍ സെക്രട്ടറി സൈഫ് മുഹമ്മദ് അല്‍ സഹ്‌റ അറിയിച്ചു.

മൃഗങ്ങള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നത് ഉറപ്പാക്കുന്നതോടൊപ്പം വളര്‍ച്ചാ ഹോര്‍മോണുകള്‍ കുത്തിവെക്കുന്നതിനെതിരേ ശക്തമായ വ്യവസ്ഥകളും നിയമങ്ങളെ പറ്റിയും നിയമത്തില്‍ ശക്തമായി പ്രതിബാധിക്കുന്നുണ്ട്.

Top