യു.എ.ഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി സ്‌കൂളുകള്‍ക്ക് മൂന്ന് ദിവസത്തെ അവധി

അബുദാബി : യു.എ.ഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ സ്‌കൂളുകള്‍ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. രാജ്യത്തിനായി ജീവന്‍ നല്‍കിയവരെ സ്മരിക്കുന്ന സ്മരണാദിനം പ്രമാണിച്ച് ഈമാസം 30 ന് അവധിയായിരിക്കും.

തുടര്‍ന്ന് വരുന്ന ഡിസംബര്‍ രണ്ട്, മൂന്ന് തിയതികളില്‍ ദേശീയദിനത്തിന്റെ അവധി ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി അൽ ഐൻ മൃഗശാലയിൽ പ്രവേശന ടിക്കറ്റിന് 48 ശതമാനം ഇളവ് പ്രഖ്യാപിച്ചു. വെബ്‌സൈറ്റ് വഴിയോ സ്മാർട്ട് ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് സഫാരിയടക്കമുള്ളവയ്ക്ക് ഈ ഇളവ് ലഭിക്കും.

നവംബർ ഒന്ന് മുതൽ 29 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഇളവ്. ടിക്കറ്റെടുത്ത് 30 ദിവസത്തിനകം ഉപയോഗിക്കണം. യു.എ.ഇ.യുടെ 48-ാമത് ദേശീയദിനം വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ഇളവ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അൽ ഐൻ മൃഗശാലയുടെ മാർക്കറ്റിങ്, കോർപ്പറേറ്റ് കമ്യൂണിക്കേഷൻ വിഭാഗം ഡയറക്ടർ ഒമർ യൂസഫ് അൽബലൂഷി പറഞ്ഞു.

Top