മുഖ്യമന്ത്രിയും യുഎഇ പരിസ്ഥിതി മന്ത്രി ഡോ.താനിയും കൂടിക്കാഴ്ച നടത്തി

കോഴിക്കോട്: പരിസ്ഥിതി സംരക്ഷണത്തിനായി കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമെന്ന് യുഎഇ പരിസ്ഥിതി മന്ത്രി ഡോ.താനി ബിന്‍ അഹമ്മദ് അല്‍ സെയൗദി.മുഖ്യമന്ത്രി പിണറായി വിജയനുമായി കോഴിക്കോട് നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

യുഎഇയുടെ വികസനത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ നല്‍കുന്ന സംഭാവനകളെയും കേരളം നല്‍കുന്ന സഹകരണത്തേയും ഡോ.താനി അഭിനന്ദിച്ചു. കാലാവസ്ഥ സംരക്ഷണത്തിനായി യുഎഇ നടപ്പിലാക്കിയ നിരവധി പദ്ധതികളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

മലയാളികള്‍ക്ക് യുഎഇ നല്‍കുന്ന പരിഗണനയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡോ.താനിയോട് നന്ദി പറഞ്ഞു. കേരളത്തില്‍ പുതിയതായി തുടങ്ങുന്ന ക്ലൈമറ്റ് ചേഞ്ച് മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ മികച്ച പ്രവര്‍ത്തനത്തിന് യുഎഇയുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി ഡോ.താനിയെ അറിയിച്ചു.

Top