യുഎഇയില്‍ ഇന്ധനവിലയില്‍ വീണ്ടും കുറവുണ്ടാകുമെന്ന്. . .

petrole

അബുദാബി: യുഎഇയില്‍ ഇന്ധന വിലയില്‍ വീണ്ടും കുറവുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരിയിലെ പെട്രോള്‍ വിലയില്‍ ലിറ്ററിന് അഞ്ച് ഫില്‍സിന്റെ കുറവായിരിക്കും ഉണ്ടാവുക. ഡീസല്‍ വിലയില്‍ രണ്ട് ഫില്‍സിന്റെ കുറവും ഉണ്ടാകും.

ഊര്‍ജ മന്ത്രാലയത്തിന് കീഴിലെ ഇന്ധനവില നിര്‍ണയ സമിതിയാണ് ഈ ഇന്ധനവില പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയ നിരക്ക് അനുസരിച്ച് സൂപ്പര്‍ 98 പെട്രോളിന്റെ വില ലിറ്ററിന് രണ്ട് ദിര്‍ഹത്തില്‍ നിന്ന് ഒരു ദിര്‍ഹം 95 ഫില്‍സായാണ് കുറയുക. സൂപ്പര്‍ 95ന്റെ വില ലിറ്ററിന് ഒരു ദിര്‍ഹം 89 ഫില്‍സില്‍ നിന്ന് ഒരു ദിര്‍ഹം 84 ഫില്‍സായും കുറയും. ലിറ്റിന് രണ്ട് ദിര്‍ഹം 30 ഫില്‍സ് വിലയുണ്ടായിരുന്ന ഡീസലിന്റെ നിരക്ക് ഫെബ്രുവരിയില്‍ രണ്ട് ദിര്‍ഹം 28 ഫില്‍സായിരിക്കും.

Top