ദുബായില്‍ കൊവിഡ്19 ബാധിച്ച് ഒരു മരണം കൂടി

ദുബായ്: കൊവിഡ് ബാധിച്ച് യു.എ.ഇയില്‍ ഒരാള്‍ കൂടി മരിച്ചതായി വിവരം. രാജ്യത്ത് 283 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2359 ആയി. യു.എ.ഇയില്‍ ആകെ 12 പേരാണ് ഇതുവരെയും മരിച്ചത്. ഏഷ്യന്‍ രാജ്യത്ത് നിന്നുള്ള പ്രവാസിയാണ് ചൊവ്വാഴ്ച മരിച്ചത്. 19 പേര്‍ക്ക് കൂടി രോഗം ഭേദമായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം 186 ആയി.

Top