യുഎഇ പൗരന്മാര്‍ക്ക് അഞ്ചുവര്‍ഷത്തെ വിസാ പദ്ധതിയുമായി ഇന്ത്യ

അബുദാബി: ഇന്ത്യയിലെത്തുന്ന യു.എ.ഇ പൗരന്മാര്‍ നേരിടുന്ന വിസാ ബുദ്ധിമുട്ടിന് പരിഹാരവുമായി ഇന്ത്യ. യുഎഇ പൗരന്മാര്‍ക്ക് ഇനി അഞ്ചുവര്‍ഷത്തെ ഇന്ത്യന്‍ വിസ അനുവദിക്കും. അഞ്ചുവര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ്, ബിസിനസ് വിസകളാണ് ഇന്ത്യ നല്‍കിത്തുടങ്ങിയിരിക്കുന്നത്.

ഇന്ത്യന്‍ എംബസിയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടയിലാണ് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിങ് സൂരി ഇക്കാര്യം വെളിപ്പെടുത്തിയത്.യുഎഇയില്‍ താമസിക്കുന്ന ഏത് എമറാത്തിപൗരനും അഞ്ചുവര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ്, ബിസിനസ് വിസകള്‍ ഉടനടി നല്‍കുകയെന്നത് നടപ്പാക്കുകയാണെന്നും ഇത് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കുമെന്നും സ്ഥാനപതി അറിയിച്ചു.

Top