യുഎഇയില്‍ വരും ദിവസങ്ങളിലും ചൂട് കൂടാന്‍ സാധ്യത

ദുബായ് : യുഎഇയില്‍ വരും ദിവസങ്ങളിലും ചൂട് കൂടാന്‍ സാധ്യത. ശനിയാഴ്ച യു എ ഇയില്‍ രേഖപ്പെടുത്തിയത് 48.6 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ്. അതേസമയം വരും ദിവസങ്ങളിലും ചൂട് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. യു എ ഇയുടെ പല ഭാഗങ്ങളിലും പൊടിക്കാറ്റിനും സാധ്യതയുണ്ട്.

തെക്കുകിഴക്കന്‍ ഭാഗത്തുനിന്നും വടക്ക് കിഴക്കന്‍ ഭാഗത്തേയ്ക്ക് കാറ്റ് വീശിയടിക്കാന്‍ സാധ്യതയുണ്ട്. മണിക്കൂറില്‍ 15 മുതല്‍ 30 വരെ ആയിരിക്കും ഇതിന്റെ വേഗത. അറബിക്കടലും ഒമാന്‍ കടലും പൊതുവേ ശാന്തമായിരിക്കും.

Top