വാക്‌സിന്‍ പരീക്ഷണത്തിന് വിധേയനായി യുഎഇ ആരോഗ്യമന്ത്രിയും

അബുദാബി : വാക്‌സിന്‍ പരീക്ഷണത്തിന് വിധേയനായി യു.എ.ഇ. ആരോഗ്യ, രോഗ പ്രതിരോധവകുപ്പ് മന്ത്രി അബ്ദുല്‍ റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഒവൈസ്. ശനിയാഴ്ചയാണ് മന്ത്രി ആദ്യ ഡോസ് വാക്‌സിന്‍ കുത്തിവെപ്പെടുത്തത്.

കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് അടിയന്തരമായി വാക്‌സിന്‍ നല്‍കുമെന്ന പ്രഖ്യാപനത്തിന്റെ ഭാഗമായാണ് മന്ത്രിയും വാക്‌സിനിന്റെ ആദ്യഡോസ് കുത്തിവെപ്പെടുത്തത്. പരീക്ഷണത്തിന്റെ ഇതുവരെയുള്ള വിജയകരമായ പോക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും വാക്‌സിന്‍ സുരക്ഷിതവും ഫലപ്രാപ്തിയുള്ളതുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 125 രാജ്യങ്ങളില്‍ നിന്നുള്ള 31,000-ത്തിലധികം ആളുകളാണ് വാക്‌സിന്‍ പരീക്ഷണത്തിന് ചുരുങ്ങിയ സമയത്തിനിടയില്‍ ഭാഗമായത്. ജൂലായ് 16 -നാണ് പരീക്ഷണത്തിന്റെ മൂന്നാംഘട്ടം ആരംഭിച്ചത്.

Top