അബുദാബി: രണ്ട് രാജ്യങ്ങള്‍ക്കു കൂടി യാത്രാ വിലക്കേര്‍പ്പെടുത്തി യുഎഇ. ഇന്‍ഡോനേഷ്യ അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്ക്. ജുലൈ 11 ഞായറാഴ്ച മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും.
ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പെടുത്തിയിരിക്കുന്ന പ്രവേശന വിലക്ക് ജുലൈ 21 വരെ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് ചില വിമാന കമ്പനികള്‍ ബുക്കിങ്ങ് ആരംഭിച്ചു. ജുലൈ 15 മുതലുള്ള ബുക്കിങ്ങാണ് ആരംഭിച്ചിരിക്കുന്നത്.