ദേശീയ ദിനത്തോട് അനുബന്ധിച്ച് പൊതു മേഖലയിൽ അവധി പ്രഖ്യാപിച്ച് യുഎഇ

ബുദാബി: യുഎഇയുടെ 49-ആമത് ദേശീയ ദിനം, സ്മരണ ദിനാചരണം എന്നിവയോടനുബന്ധിച്ച് പൊതു മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു. ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ഡിസംബര്‍ ഒന്ന് ചൊവ്വാഴ്ച മുതല്‍ ഡിസംബര്‍ മൂന്ന് വ്യാഴാഴ്ച വരെയാണ് പൊതു അവധി പ്രഖ്യാപിച്ചത്.

വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി ചേരുമ്പോള്‍ ആകെ അഞ്ചു ദിവസമാണ് ജീവനക്കാര്‍ക്ക് അവധി ലഭിക്കുക. ഡിസംബര്‍ ആറ് ഞായറാഴ്ച മുതലാകും ഔദ്യോഗിക പ്രവൃത്തി ദിവസം പുനരാരംഭിക്കുകയെന്ന് മാനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

Top