അവിവാഹിതരുടെ എണ്ണം കുറക്കുന്നതിന് പുതിയ പദ്ധതിയുമായി യുഎഇ സര്‍ക്കാര്‍

UAE

യുഎഇ: രാജ്യത്ത് അവിവാഹിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പുതിയ നീക്കവുമായി യുഎഇ സര്‍ക്കാര്‍. രണ്ട് ഭാര്യമാരുള്ളവര്‍ക്ക് വീട് വെക്കുന്നതിനുള്ള ആനുകൂല്യം നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അവിവാഹിതരുടെ എണ്ണം കുറക്കാനാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ യുഎഇ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് മന്ത്രി അബ്ദുള്ള ബെല്‍ഹൈഫാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉയര്‍ന്ന ജീവിത ചിലവുകള്‍ കാരണമാണ് പലരും രണ്ടാമത് വിവാഹം കഴിക്കാത്തതെന്ന്‌ മന്ത്രി അറിയിച്ചു.

സര്‍ക്കാര്‍ ഇത്തരമൊരു ആനുകൂല്യം നല്‍കുന്നതിലൂടെ പുരുഷന്മാര്‍ രണ്ടാം വിവാഹത്തിന് തയ്യാറാകുമെന്നാണ് പ്രതീക്ഷ. ഇതുവഴി രാജ്യത്തെ അവിവാഹിതരുടെ എണ്ണം കുറക്കാനാകുമെന്ന് അബ്ദുള്ള ബെല്‍ഹൈഫ് പറഞ്ഞു.

Top