യു.എ.ഇയില്‍ മൂല്യവര്‍ധിത നികുതി നിലവിലെത്തി ; ഇന്ധനവില വര്‍ധിച്ചു

crude oil

യുഎഇ: യു.എ.ഇയില്‍ വാറ്റ് കൂടിയതോടെ ഇന്ധനവിലയില്‍ വര്‍ധനവ്. 98 അണ്‍ലീഡഡ് ഗ്യാസ് ഓയിലിന് 2.24 ദിര്‍ഹമാണ് ഇപ്പോഴത്തെ വില. 0.09 ഫില്‍സോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

കൂടാതെ 95 അണ്‍ലീഡഡ് ഗ്യാസ് ഓയിലിന്റെ വില ഡിസംബര്‍ മാസത്തെ വിലയില്‍ നിന്നും 0.08 ഫില്‍സോളം ഉയര്‍ന്ന് 2.12 ദിര്‍ഹത്തിലെത്തി. 91 അണ്‍ലീഡഡ് ഗ്യാസ് ഓയിലിന്റെ വില 0.08 ഫില്‍സ് കൂടി 2.23 ദിര്‍ഹത്തിലുമെത്തി.

ഡീസലിന് 0.13 ഫില്‍സ് ഉയര്‍ന്ന് 20.3 ദിര്‍ഹമാണ് വില. ഇന്ധനത്തിന് സര്‍ക്കാര്‍ നല്‍കിയിരുന്ന സബ്‌സിഡി എടുത്തു കളയുന്നതോടെയാണ് വില വര്‍ധന നടപ്പാക്കുന്നത്.

Top