യുഎഇയില്‍ സ്വര്‍ണ്ണ വില കുറഞ്ഞു; 2017 ജനുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന വില

ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ സ്വര്‍ണ്ണ വില താഴേക്ക്. തുര്‍ക്കിയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ 2017 ജനുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ യുഎഇയിലെ സ്വര്‍ണ്ണ വില താഴുന്നത്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ്ണ വില കുറഞ്ഞു വരികയാണ്.

അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1188.24 ഡോളറാണ് ഇപ്പോഴത്തെ നിരക്ക്. ദുബായില്‍ 24 കാരറ്റ് സ്വര്‍ണ്ണത്തിന് 142.75 ദിര്‍ഹവും 22 കാരറ്റിന് 135 ദിര്‍ഹവുമാണ് ഇന്നത്തെ വില നിലവാരം.

അന്താരാഷ്ട്ര വിപണിയിലും കഴിഞ്ഞ ജനുവരിയിലാണ് സ്വര്‍ണ്ണ വില ഇതിനേക്കാള്‍ താഴെയെത്തിയത്. കേരളത്തില്‍ കഴിഞ്ഞ 10 ദിവസത്തോളമായി സ്വര്‍ണ്ണവിലയില്‍ കാര്യമായ മാറ്റമില്ല. പവന് 22,000 രൂപയും ഗ്രാമിന് 2750 രൂപയുമാണ് കേരളത്തിലെ നിരക്ക് വര്‍ധന.

Top