ഖത്തറിന്റെ കായിക, ചില്‍ഡ്രല്‍സ് ചാനലുകള്‍ക്ക് യുഎഇയില്‍ സംപ്രേഷണാനുമതി

ദുബായ്: ഖത്തറിന്റെ ഉടമസ്ഥതയിലുള്ള കായിക, ചില്‍ഡ്രല്‍സ് ചാനലുകള്‍ക്ക് യുഎഇയില്‍ വീണ്ടും സംപ്രേഷണാനുമതി.

ഈയാഴ്ച മുതല്‍ ചാനല്‍ സംപ്രേഷണം പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഖത്തര്‍ സര്‍ക്കാരിന്റെ ഉപഗ്രഹചാനലായ അല്‍ജസീറയുടെ അനുബന്ധ ചാനലാണിത്.

ബിഇന്‍ സ്‌പോര്‍ട്‌സ് മീഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കായിക, ചില്‍ഡ്രന്‍സ് ചാനലുകള്‍ക്കാണ് ശനിയാഴ്ച സംപ്രേഷണാനുമതി നല്‍കിയത്. ചാനല്‍ വീണ്ടും സംപ്രേക്ഷണ ചെയ്യുന്നതായി ടെലികോം സേവനദാതാക്കളായ ഡുവും എത്തിസലാത്തും ഇമെയില്‍ വഴി ഉപയോക്താക്കളെ അറിയിച്ചിരുന്നു.

കഴിഞ്ഞ ജൂണില്‍ ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിന് ശേഷം ഖത്തറില്‍ നിന്നുള്ള ചാനലുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു.

Top