70 കാരനുമായി വിവാഹ നിശ്ചയം; യുഎഇയില്‍ പ്രവാസി യുവതി ആത്മഹത്യ ചെയ്തു

ഷാര്‍ജ: യുഎഇയില്‍ പ്രവാസി യുവതി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു. 21 വയസ്സുള്ള യുവതിയെ 70 കാരനുമായി വിവാഹം നടത്താന്‍ വീട്ടുകാര്‍ നിശ്ചയിച്ചത് അറിഞ്ഞതോടെയാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഷാര്‍ജയിലെ മുവൈലി ഏരിയയില്‍ താമസസ്ഥലത്തെ അഞ്ചുനില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയാണ് ഏഷ്യക്കാരിയായ യുവതി ആത്മഹത്യ ചെയ്തത്.

വിവാഹത്തിന് യുവതി സമ്മതിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചതിന് പിന്നാലെ യുവതിയും കുടുംബാംഗങ്ങളും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്. തനിക്ക് പഠനം തുടരാനാണ് ആഗ്രഹമെന്നും തന്നേക്കാള്‍ വളരെ അധികം പ്രായമുള്ളയാളെ വിവാഹം ചെയ്യാന്‍ താത്പര്യമില്ലെന്നും യുവതി വീട്ടുകാരെ ബോധിപ്പിച്ചിരുന്നു.

Top