ജിയോ പ്ലാറ്റ്‌ഫോമില്‍ നിക്ഷേപം നടത്താനൊരുങ്ങി യുഎയിലെ മുബാദല കമ്പനി

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) ഡിജിറ്റല്‍ അസറ്റ് സബ്‌സിഡിയറിയായ ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡില്‍ നിക്ഷേപം നടത്താനൊരുങ്ങി അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുബാദല ഇന്‍വെസ്റ്റ്മെന്റ് കമ്പനി. ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയേക്കുമെന്നാണ് സൂചന.

ആര്‍ഐഎല്ലും മുബഡാല ഇന്‍വെസ്റ്റ്മെന്റും തമ്മിലുള്ള ചര്‍ച്ച കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്നുവരികയാണ്. ജിയോ പ്ലാറ്റ്ഫോംസില്‍ ഒരുശതമാനത്തിലധികം ഉടമസ്ഥതാവകാശം സ്വന്തമാക്കാനാണ് കമ്പനിയുടെ ശ്രമം. മുബാദലകൂടി നിക്ഷേപംനടത്തുന്നതോടെ അഞ്ചുലക്ഷം കോടി രൂപയോടടുത്താകും ജിയോ പ്ലാറ്റ്ഫോംസിന്റെമൂല്യം.

ലോകത്തിലെ ഏറ്റവും വലിയ വിപണനകേന്ദ്രങ്ങളിലൊന്നില്‍ സേവനമനുഷ്ഠിക്കാനുള്ള വളരെയധികം സാധ്യതകള്‍ കണക്കിലെടുത്ത് ജിയോയുടെ പ്ലാറ്റ്‌ഫോം ലോകോത്തര നിക്ഷേപകരെ ആകര്‍ഷിക്കുന്നുണ്ടെന്ന് വ്യക്തമാണെന്നാണ് മുബടാല പറഞ്ഞത്.

അതിനിടെ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷനും ജിയോ പ്ലാറ്റ്ഫോമുകളില്‍ 2 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 200 കോടി ഡോളര്‍ നിക്ഷേപംനടത്തുന്നതുസംബന്ധിച്ച ചര്‍ച്ചകളാണ് മൈക്രോസോഫ്റ്റുമായി നടന്നുവരുന്നത്.

ഇത് ഇതിനകം ഒരു മാസത്തിനുള്ളില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ഫേസ്ബുക്ക്, കെകെആര്‍, സില്‍വല്‍ലേയ്ക്ക്, വിസ്റ്റ ഇക്വിറ്റി, ജനറല്‍ അറ്റ്ലാന്റിക് എന്നീ കമ്പനികളില്‍നിന്നായി റിലയന്‍സ് ഒരുമാസംകൊണ്ട് സമാഹരിച്ചത്.

Top