ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് യുഎഇ ജൂണ്‍ 14 വരെ നീട്ടി

ദുബൈ: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള യാത്രാ വിലക്ക് ജൂണ്‍ 14 വരെ തുടരും. കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍ തങ്ങിയവര്‍ക്കും ഇതുവഴി ട്രാന്‍സിറ്റ് യാത്ര ചെയ്തവര്‍ക്കും യു.എ.ഇയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും ഇതു സംബന്ധിച്ച നിര്‍ദ്ദേശം വിമാനക്കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ദുബൈയുടെ ഔദ്യോഗിക വിമാന കമ്പനിയായ എയര്‍ എമിറേറ്റ്‌സാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയിലെ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കഴിഞ്ഞ ഏപ്രില്‍ 24നാണ് യാത്ര വിലക്ക് നിലവില്‍ വന്നത്. എന്നാല്‍ കൊറോണ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന യുഎഇ പൗരന്‍മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍, ചാര്‍ട്ടേഡ് വിമാനങ്ങളിലെത്തുന്നവര്‍ തുടങ്ങിയവര്‍ക്ക് യാത്രാ വിലക്കില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. അതേസമയം യു.എ.ഇയിലുള്ളവര്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കും.ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തുടരും.

Top