36 രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസന്‍സുണ്ടോ?.. എങ്കില്‍ യുഎഇയില്‍ ഇനി വാഹനമോടിക്കാം

അബുദാബി: 36 രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസന്‍സ് കൈവശമുള്ളവര്‍ക്ക് യുഎഇയില്‍ വാഹനമോടിക്കാന്‍ ഇനി ലൈസന്‍സ് വേണ്ട.

ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബഹ്‌റിന്‍, കാനഡ, ബെല്‍ജിയം, ഫിന്‍ലാന്റ്, ഡെന്‍മാര്‍ക്, ഫ്രാന്‍സ്, ഖത്തര്‍, സ്‌പെയിന്‍, സൗദി അറേബ്യ, റുമാനിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വാഹനമോടിച്ചു പരിചയമുള്ളവര്‍ക്കോ ലൈസന്‍സ് കൈവശമുള്ളവര്‍ക്കോ ആണ് യുഎഇയില്‍ ലൈസന്‍സില്ലാതെ വാഹനം ഓടിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

എന്നാല്‍ ചില രാജ്യങ്ങളിലെ ലൈസന്‍സുകള്‍ മൊഴിമാറ്റം ചെയ്യേണ്ടി വരുന്നതായും കോണ്‍സുലേറ്റ് കത്ത് മാത്രം മതിയാകും എന്ന വ്യവസ്ഥ നടപ്പിലാകുമെന്നുള്ള തരത്തില്‍ റിപ്പോര്‍ട്ടുകളുമുണ്ട്.

Top