എംപേ ആപ്ലിക്കേഷൻ വികസിപ്പിച്ച് യുഎഇ

ദുബൈ: ലോകത്തിലെ ആദ്യത്തെ കോണ്‍ടാക്റ്റ്‌ലെസ് ഇന്‍സ്റ്റന്റ് ക്രെഡിറ്റ് ലൈഫ്‌സ്റ്റൈല്‍ പേയ്‌മെന്റ് ഇക്കോസിസ്റ്റമായ എംപേയ്ക്ക് തുടക്കിമിട്ടതായി പ്രഖ്യാപിച്ച് ദി എമിറേറ്റ്‌സ് പേയ്‌മെന്റ് സര്‍വീസസ് എല്‍എല്‍സി.യുഎഇയുടെ സ്മാര്‍ട്ട് ഗവണ്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് എംപേ വികസിപ്പിച്ചത്. സുരക്ഷിതമായ, കറന്‍സി രഹിത പണമിടപാടിനുള്ള ആപ്ലിക്കേഷനാണിത്. രാവിലത്തെ കോഫി, ടാക്‌സി ചാര്‍ജ്, എന്നിവ മുതല്‍ വന്‍ വ്യവസായങ്ങളുമായി ബന്ധപ്പെട്ട ലൈസന്‍സ് പുതുക്കുന്നത് വരെ ഒറ്റ ആപ്പിലൂടെ നിങ്ങള്‍ക്ക് സാധ്യമാക്കുന്നതാണ് എംപേ.

ഇത് കൂടാതെ പെട്ടെന്ന് പേയ്‌മെന്റ് നടത്താന്‍ പണം ആവശ്യമായി വന്നാല്‍ ബാങ്കില്‍ പോകാതെ, മറ്റ് പേപ്പര്‍ വര്‍ക്കുകള്‍ ഒന്നും കൂടാതെ തന്നെ ഇന്‍സ്റ്റന്റ് ക്രെഡിറ്റ് സംവിധാനത്തിലൂടെ എംപേ വഴി പണം ലഭിക്കും. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നോ ഐഒഎസ് ആപ്പ് സ്റ്റോറില്‍ നിന്നോ യുഎഇ നിവാസികള്‍ക്ക് ഈ ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. രണ്ട് മിനിറ്റിനുള്ളില്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം.  മാസ്റ്റര്‍കാര്‍ഡ് പവേര്‍ഡ് ഡിജിറ്റല്‍ കാര്‍ഡും ആപ്പില്‍ തന്നെ ലഭിക്കും. ഏറ്റവും സുഗമമായ രീതിയില്‍, വേഗതയും സുരക്ഷിതത്വവും ഉറപ്പാക്കി പണമിടപാടുകള്‍ നടത്താനും അതുവഴി ഉപയോക്താക്കള്‍ക്ക് മികച്ച അനുവഭം നല്‍കാനും കഴിയും.

Top