യു.എ.ഇ.യില്‍ തുടര്‍ച്ചയായി നാലാംദിനവും കോവിഡ് മരണമില്ല ; 227 പേര്‍കൂടി രോഗമുക്തരായി

ദുബായ് : യു.എ.ഇ.യില്‍ തുടര്‍ച്ചയായ നാലാംദിവസവും കോവിഡ്-19 ബാധിച്ചുള്ള മരണമില്ല. 227 പേര്‍കൂടി രോഗമുക്തരായി ആശുപത്രിവിടുകയും ചെയ്തു. ഇതോടെ 55,090 പേരാണ് രോഗമുക്തി നേടിയത്. 30,000 പേരില്‍ നടത്തിയ പരിശോധനയില്‍നിന്ന് 189 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

നിലവില്‍ 5911 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. ആകെ മരണം-351. ആകെ രോഗികള്‍-61,352. തിങ്കളാഴ്ച 164 പേരില്‍ മാത്രമായിരുന്നു രോഗം സ്ഥിരീകരിച്ചത്.

Top